ശ്രീകൃഷ്ണജയന്തി: ജില്ലയില്‍ 110 ശോഭായാത്രകള്‍

കാഞ്ഞങ്ങാട്:സുവര്‍ണ്ണ ജയന്തി നിറവിലുള്ള ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനമായ ഞായറാഴ്ച ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി 110 ശോഭ യാത്രകള്‍ നടക്കും. 'ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ' എന്നതാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം. 300കേന്ദ്രങ്ങളില്‍ പതാകദിനം ആചരിച്ചു.പരവനടുക്കം ,മേല്‍പ്പറമ്പ്,ഉദുമ ,ബന്തടുക്ക, കുണ്ടം കുഴി, കുറ്റിക്കോല്‍,കാഞ്ഞങ്ങാട്, രാംനഗര്‍,പുല്ലൂര്‍,പൂച്ചക്കാട്,അമ്പലത്തറ ,കൊട്ടോടി, കള്ളാര്‍, കോളിച്ചാല്‍, നീലേശ്വരം, തൈക്കടപ്പുറം തുടങ്ങിയ 16സ്ഥലങ്ങളില്‍ മഹാശോഭയാത്രകള്‍ നടക്കും. ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായി ഗോപൂജ ,ഉറിയടി ,സാംസ്‌കാരിക സമ്മേളനങ്ങള്‍ ,ഗോകുലസംഗമങ്ങള്‍ ,ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാതലത്തില്‍ സാംസ്‌കാരിക സമ്മേളനവും ഹ്രസ്വ ചിത്ര പ്രദര്‍ശന മല്‍സരവും വിവിധ മത്സര പരിപാടികളും നടക്കും. പത്ര സമ്മേളനത്തില്‍ ജില്ലാ അധ്യക്ഷന്‍ ഡോ.സി. ബാബു, സുരേഷ് പി.പടിഞ്ഞാറെക്കര, എം.ബാബു, ടി. വി. അശോകന്‍,ജയരാമന്‍ മാടിക്കാല്‍, എന്‍. പ്രാര്‍ത്ഥന സംബന്ധിച്ചു

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it