ഓണത്തിന് ബംഗളൂരു-മംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍; ജില്ലയില്‍ കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും സ്‌റ്റോപ്പ്

കാസര്‍കോട്: ഓണത്തിന് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരു-മംഗളൂരു റൂട്ടില്‍ ട്രെയിന്‍ അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിന്‍ ബുക്കിംഗ് ആരംഭിച്ചു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് ബുക്കിംഗ് ആരംഭിച്ചത്. ഞായറാഴ്ച (ഓഗസ്റ്റ് 31) രാവിലെ 11ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06003) തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവിലെത്തും. ജില്ലയില്‍ രണ്ടിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചത്. കാഞ്ഞങ്ങാട്, കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനുകളില്‍ ട്രെയിനിന് സ്‌റ്റോപ്പ് ഉണ്ടാവും.
തിരിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 3.50ന് ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ (06004) പുറപ്പെടും. ചൊവ്വാഴ്ച രാവിലെ 7.30ന് മംഗളൂരുവിലെത്തും.
മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍ ഈറോഡ്, സേലം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം, എസ്.എം.വി.ടി ബംഗളൂരു എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.