യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

സംഭവത്തില്‍ നീലേശ്വരം ചിറപ്പുറത്തെ കെ.വി ഉല്ലാസിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട് : യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറരലക്ഷം രൂപ തട്ടിയെടുത്തു. ഇതുസംബന്ധിച്ച് എളേരി ചീര്‍ക്കയത്തെ എം ഗോപാലകൃഷ്ണന്റെ (54) പരാതിയില്‍ നീലേശ്വരം ചിറപ്പുറത്തെ കെ.വി ഉല്ലാസിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ഗോപാലകൃഷ്ണന്റെ മകന് യൂറോപ്പിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് രണ്ട് തവണകളായി ആറരലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

2023ല്‍ രണ്ട് തവണകളായാണ് പണം നല്‍കിയത്. നിരവധി കേസുകളില്‍ പ്രതിയായ ഉല്ലാസിനെ രണ്ടാഴ്ച മുമ്പ് ചിറ്റാരിക്കാല്‍ പൊലീസ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉല്ലാസിനെതിരെ വീണ്ടും കേസെടുത്തത്.

Related Articles
Next Story
Share it