കഞ്ചാവും കര്‍ണ്ണാടക മദ്യവും കടത്തുന്ന സംഘം ജില്ലയില്‍ സജീവം; 1.800 ഗ്രാം കഞ്ചാവുമായി സ്‌കൂട്ടര്‍ യാത്രക്കാരന്‍ അറസ്റ്റില്‍

ബന്തിയോട് പൊരിക്കോടിലെ മുഹമ്മദലിയെയാണ് അറസ്റ്റ് ചെയ്തത്

ബന്തിയോട്: കഞ്ചാവും കര്‍ണ്ണാടക നിര്‍മ്മിത മദ്യവും കടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി എക്സൈസ് സംഘം. സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 1.800 ഗ്രാം കഞ്ചാവുമായി കുമ്പള എക്സൈസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാണ്ട് ചെയ്തു. ബന്തിയോട് പൊരിക്കോടിലെ മുഹമ്മദലി(51)യെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി വില്‍പ്പനക്ക് കൊണ്ടുപോകുമ്പോള്‍ ബന്തിയോട് അടുക്കയില്‍ വെച്ചാണ് പിടികൂടിയത്. കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് എക്സൈസ് സംഘം മുഹമ്മദലി ഓടിച്ചുവന്ന സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ സ്‌കൂട്ടറിന്റെ ഇരിപ്പിടത്തിലെ പെട്ടിയില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. സ്‌കൂട്ടറിനേയും പ്രതിയേയും സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കുമ്പളയിലും പരിസരത്തും മയക്കുമരുന്നും കര്‍ണ്ണാടക മദ്യവും കടത്തുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ കുമ്പള എക്സൈസ് സംഘം പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. ശ്രാവണ്‍, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി പ്രമോദ് കുമാര്‍, സി.കെ.വി സുരേഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.വി.മനാസ്, സി. അജേഷ്, കെ നൗഷാദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.എം.അഖിലേഷ്, പി രാജേഷ്, പി പ്രജിത്ത്, വി.വി.ഷിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.



Related Articles
Next Story
Share it