ആദിത്യന് ഇത് പുതുജീവന്‍; കുളത്തില്‍ നിന്ന് വാരിയെടുത്ത് സാരാനാഥ്

നീലേശ്വരം:കുളത്തില്‍ മുങ്ങി താഴുകയായിരുന്നു ആറാം ക്ലാസുകാരന് രക്ഷകനായി ഏഴാം ക്ലാസുകാരന്‍. നീലേശ്വരം മന്ദംപുറത്തു കാവിലെ ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെയാണ് നിലേശ്വരം ചിന്‍മയ വിദ്യാലയത്തിലെ ആറാം ക്ലാസുകാരന്‍ ആദിത്യന്‍ അപകടത്തില്‍പെട്ടത്. കുളത്തില്‍ മുങ്ങുന്നത് ആദിത്യന്റെ സുഹൃത്തുക്കള്‍ കണ്ടതോടെ ഉടന്‍ നാട്ടുകാരെ വിളിക്കാന്‍ പോയി. ഈ സമയത്താണ് സാരാനാഥ് അതുവഴി വന്നത്. ആദിത്യന്‍ മുങ്ങിത്താഴുന്നത് കണ്ട സാരാനാഥ് ഉടന്‍ കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സാരാനാഥ്. പടിഞ്ഞാറ്റം കൊഴുവല്‍ മാരാര്‍ സമാജത്തിന് സമീപം താമസിക്കുന്ന മുന്‍ സൈനികര്‍ സൈനികന്‍ വി.സത്യന്റെയും ശരണ്യയുടെയും മകനാണ് സാരാനാഥ്
Next Story