ജനശ്രദ്ധ നേടി എസ്.ഐ.ആര്‍ ബോധവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന സാന്‍ഡ് ലൈന്‍സ് കേരള കാംപെയ്ന്റെ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഒരുക്കിയ മണല്‍ശില്പം

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലാണ് കാംപെയ്ന്‍ സംഘടിപ്പിക്കുന്നത്

കാസര്‍കോട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്.ഐ.ആര്‍) ബോധവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര തി രഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്‍ഡ് ലൈന്‍സ് കേരള കാംപെയ് നിനോടനുബന്ധിച്ച് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ മണല്‍ ശില്പമൊരുക്കി. എന്യുമറേഷന്‍ ഫോം, ഇലക്ടറല്‍ റോള്‍, വോട്ടിങ് മെഷീന്‍ തുടങ്ങിയവയാണ് മണലില്‍ ഒരുക്കിയത്. ഇവയെല്ലാം തന്നെ ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

വോട്ടര്‍മാര്‍ക്ക് എസ്.ഐ.ആറിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള വീഡിയോ പ്രദര്‍ശനം, നോട്ടീസ് വിതരണം, കലാപരിപാടികള്‍ എന്നിവയും കാംപെയ്‌നിന്റെ ഭാഗമായി നടന്നു. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐ.എ.എസ് ഉദ്ഘാട നംചെയ്തു.

സ്വീപ് നോഡല്‍ ഓഫിസര്‍ കെ.രതീഷ് കുമാര്‍, സാന്‍ഡ് ലൈന്‍സ് കേരള കാംപെയ് ന്‍ പ്രോഗ്രാം കോഡിനേറ്റര്‍ അന്‍വര്‍ പള്ളിക്കര, വില്ലേജ് ഓഫീസര്‍ പ്രീതി എം എന്നിവര്‍ സംസാരിച്ചു.

ശില്പി ഗുരുകുലം ബാബുവിന്റെ നേതൃത്വത്തില്‍ സനോജ് കുറുവാളൂര്‍, ബിനീഷ് എടക്കര, ദില്‍ഷാദ് ആലിന്‍ ചുവട്, ആദര്‍ശ് ആലിന്‍ ചുവട്, ആറ്റക്കോയ കുറ്റിച്ചിറ തുടങ്ങിയവരാണ് ശില്പമൊരുക്കിയത്.




Related Articles
Next Story
Share it