മൂന്ന് റോഡുകളുടെ അഭിവൃദ്ധിക്ക് 898 ലക്ഷം രൂപ: ഭരണാനുമതി ഉടനെന്ന് എന്‍.എ നെല്ലിക്കുന്ന്

മൂന്ന് റോഡുകളുടെയും പ്രൊപ്പോസലുകള്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗം സ്റ്റേറ്റ് ലെവല്‍ എംപവറിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിനായി അയച്ചു

കാസര്‍കോട്: മണ്ഡലത്തിലെ 3 റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് 8 കോടി 96 ലക്ഷം രൂപയുടെ ഭരണാനുമതി ഉടനുണ്ടാകുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. മൂന്ന് റോഡുകളുടെയും പ്രൊപ്പോസലുകള്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗം സ്റ്റേറ്റ് ലെവല്‍ എംപവറിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിനായി അയച്ചു.

ബോവിക്കാനം-ബേവിഞ്ച റോഡ് കി.മീ 3 മുതല്‍ 4/200 വരെ അഭിവൃദ്ധിപ്പെടുത്തുന്നതിനും പാര്‍ശ്വ സംരക്ഷണത്തിനും 480 ലക്ഷം രൂപയും, ചൗക്കി കുന്നില്‍-മജല്‍-ഉജിര്‍ക്കര റോഡ് ബാക്കി ഭാഗം പൂര്‍ത്തിയാക്കുന്നതിന് 193 ലക്ഷം രൂപയും കോട്ടക്കുന്ന് മൊഗര്‍ മസ്ജിദ് റോഡിന് 223 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ഉടന്‍ ലഭ്യമാകുകയെന്ന് എം.എല്‍.എ പറഞ്ഞു.

Related Articles
Next Story
Share it