ഗിഫ്റ്റ് പാര്‍സല്‍ അയച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ദമ്പതികളുടെ 1,15,800 രൂപ തട്ടിയെടുത്തു; വാട്സ് ആപ് നമ്പര്‍ ഉടമകള്‍ക്കെതിരെ കേസ്

മുളിയാര്‍ നെല്ലിക്കാടിലെ മുഹമ്മദ് യാസിന്‍ ആണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്

ആദൂര്‍: ഗിഫ്റ്റ് പാര്‍സല്‍ ആയി അയച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ദമ്പതികളുടെ 1,15,800 രൂപ തട്ടിയെടുത്തതായി പരാതി. മുളിയാര്‍ നെല്ലിക്കാടിലെ മുഹമ്മദ് യാസിന്‍(34) ആണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പരാതിയില്‍ വാട്സ് ആപ് നമ്പര്‍ ഉടമകള്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. 2025 ഒക്ടോബര്‍ 2 മുതല്‍ 13 വരെയുള്ള തീയതികളില്‍ പ്രതികള്‍ പരാതിക്കാരനുമായി പോസിറ്റീവ് ചിഹ്നത്തില്‍ തുടങ്ങുന്ന 2347035058341 എന്ന വാട്സ് ആപ് നമ്പറില്‍ ചാറ്റ് ചെയ്യുകയും 8974755077 എന്ന നമ്പറില്‍ നിന്ന് വില കൂടിയ ഗിഫ്റ്റ് പാര്‍സല്‍ ആയി അയച്ചിട്ടുണ്ടെന്നും അത് ലഭിക്കണമെങ്കില്‍ 1,15,800 രൂപ അയക്കണമെന്നുമുള്ള സന്ദേശം വരികയും ചെയ്തു.

ഇതേ തുടര്‍ന്ന് മുഹമ്മദ് യാസിന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ നിന്ന് പ്രതികളുടെ അക്കൗണ്ടിലേക്ക് പല തവണകളായി പണം അയക്കുകയായിരുന്നു. എന്നാല്‍ പാര്‍സല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മുഹമ്മദ് യാസിന്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it