ചെങ്കോട്ട സ്ഫോടനം: കാസര്‍കോട്-ദക്ഷിണ കന്നഡ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി

രാത്രികാല പട്രോളിഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്

കാസര്‍കോട്: ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ കാര്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ദക്ഷിണ കന്നഡ അതിര്‍ത്തിയില്‍ സുരക്ഷയും വാഹന പരിശോധനയും ശക്തമാക്കി. രാത്രികാല പട്രോളിഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡയില്‍ ഉടനീളം ജാഗ്രത ശക്തമാക്കിയതായി എസ്.പി. കെ. അരുണ്‍ പറഞ്ഞു. അടിക്കടി പ്രശ്നങ്ങള്‍ ഉണ്ടാകാറുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.

പ്രധാന കേന്ദ്രങ്ങളില്‍ ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍, മറ്റു തിരക്കേറിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കി. സംശയകരമായ സാഹചര്യത്തില്‍ വ്യക്തികളെയോ പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it