മുളിയാറിലെ എ.ബി.സി കേന്ദ്രത്തിനെതിരെ പ്രതിഷേധം; മാറ്റി സ്ഥാപിക്കണമെന്ന് മുസ്ലീം ലീഗ്

മുളിയാര്‍: എട്ടാം മൈലില്‍ പ്രവര്‍ത്തനം ആരംഭിച്ച എ.ബി.സി കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുളിയാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മുസ്ലീം ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അശാസ്ത്രീയമായി സ്ഥാപിച്ച കേന്ദ്രത്തില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധത്തിനും രോഗ ഭീഷണിക്കും പരിഹാരം കാണുക, ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കുക , ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘം കേന്ദ്രം സന്ദര്‍ശിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

മുസ്ലിം ലിഗ് ഉദുമനിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്‍ റഹ്‌മാന്‍ബസ് സ്റ്റാന്റ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.എം ഹാരിസ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് പ്രസിഡണ്ട് ബിഎം അബുബ ക്കര്‍ ഹാജി,ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്,ഷെരിഫ് കൊടവഞ്ചി,ബി.എം അഷ്‌റഫ്, ബി.കെ ഹംസ,സിദ്ധിഖ് ബോവി ക്കാനം,ബിസ്മില്ല മുഹമ്മദ് കുഞ്ഞി,രമേശന്‍ മുതലപ്പാറ, കാദര്‍ ആലൂര്‍,എസ്.എം.മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊള ച്ചെപ്പ്,സമീര്‍ അല്ലാമ പ്രസംഗിച്ചു.

എ.കെ യൂസഫ്,ഹമിദ് മല്ലം, അബ്ദുല്‍ കാദര്‍ കുന്നില്‍, ഷെഫിഖ് മൈക്കുഴി, കെ മുഹമ്മദ് കുഞ്ഞി,പി.അബ്ദുല്ല കുഞ്ഞി ഹാജി, ബി.കെ മുഹ മ്മദ് കുഞ്ഞി, ഹമീദ് കരമൂല, എ.പി അബ്ദുല്ല,സാദാത്ത് മുതലപാറ,നിസാര്‍ ബസ്റ്റാണ്ട്, കലാം ബാലനടുക്കം,ഹനീഫ ബോവിക്കാനം,റംഷിദ് ബാലന ടുക്കം,കബീര്‍ മുസ്ലിയാര്‍നഗര്‍, മുഹമ്മദ് പാറ അഷ്‌റഫ് മുതലപാറ,അഷ്‌റഫ് ബേഞ്ച്‌കോര്‍ട്ട്,സിദ്ധിഖ് മുസ്ലി യാര്‍ നഗര്‍,മുന്നി അഷ്‌റഫ്, കാദര്‍ നാഗന്‍, അഷ്‌കര്‍ ബാലനടുക്കം,ഉമ്മര്‍ കൊള ത്തിങ്കര,റഫിക്ക് കൊളത്തി ങ്കര,കാദര്‍ മുഗു,ഉസ്മാന്‍ നാഗന്‍,കാദര്‍ അബ്ദുല്ല നാഗന്‍,കാദര്‍ ഇബ്രാഹിം മുഗു,അബ്ദുല്ല മുതലപ്പാറ, റിയാസ് മൈകുഴി,സാദിഖ് ആലൂര്‍,ലത്തിഫ് കൊളത്തിങ്കര,ഫഹദ് കൊളത്തിങ്കര നേതൃത്വം നല്‍കി

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it