നവംബര്‍ 7 വരെ ജില്ലയിലെ വിവിധ സബ് സ്റ്റേഷനുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

നിയന്ത്രണം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ

കാസര്‍കോട്: ജില്ലയിലെ വിവിധ സബ് സ്റ്റേഷനുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. മൈലാട്ടി - വിദ്യാനഗര്‍ ഫീഡറിന്റെ ശേഷിയുയര്‍ത്തുന്നതിന്റെ ജോലികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഏഴ് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ 110 കെ.വി സബ് സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം, 33 കെ.വി സബ് സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് മൈലാട്ടി ലൈന്‍ മെയിന്റനന്‍സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related Articles
Next Story
Share it