കാറിൽ ടിപ്പർ ലോറി ഇടിച്ച് പൊലീസുകാരന് ദാരുണാന്ത്യം

കാസർകോട്: നാലാംമൈലിൽ കാറിൽ ടിപ്പർ ലോറി ഇടിച്ച് പൊലീസുകാരൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡ് അംഗവും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ കെ.കെ സജീഷ് (36) ആണ് മരിച്ചത്. പുലർച്ചെ 2:30 ഓടെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയായിരുന്നു അപകടം.സഞ്ചരിച്ചിരുന്ന കാറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പിടിച്ച എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ടാണ് സംഘം വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ എത്തിയത്. കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സുഭാഷ് ചന്ദ്രനും പരിക്കേറ്റു.
Next Story