16കാരന്‍ ഓടിച്ച മോട്ടോര്‍ ബൈക്ക് പൊലീസ് പിടികൂടി; പിതാവിനെതിരെ കേസ്
കുംബഡാജെയിലെ സുരേഷിനെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്

ബദിയടുക്ക : പതിനാറുകാരന്‍ ഓടിച്ച മോട്ടോര്‍ ബൈക്ക് പൊലീസ് പിടികൂടി. ബദിയടുക്കയില്‍ നിന്നും കുംബഡാജെയിലേക്ക് പോകുകയായിരുന്ന ബൈക്ക് ചെന്നാര്‍കട്ടയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആളാണ് ബൈക്ക് ഓടിച്ചുവന്നതെന്ന് മനസ്സിലായതോടെ വാഹനം കസ്റ്റഡിയിലെടുത്തു.
പിതാവാണ് ബൈക്കോടിക്കാന്‍ തന്നതെന്ന് 16കാരന്‍ പൊലീസിന് മൊഴി നല്‍കി. ഇതേ തുടര്‍ന്ന് കുംബഡാജെയിലെ സുരേഷിനെ(40)തിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.
Next Story

