പൊലീസുദ്യോഗസ്ഥന്റെ മരണം; അപകടമുണ്ടായത് എം.ഡി.എം.എ കേസിലെ പ്രതിയെ തേടിപ്പോകുന്നതിനിടെ
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.കെ സജീഷ് ആണ് മരിച്ചത്

ചെര്‍ക്കള: വെള്ളിയാഴ്ച പുലര്‍ച്ചെ ചെങ്കള നാലാംമൈലിലുണ്ടായ അപകടത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.കെ സജീഷ് മരിച്ചത് എം.ഡി.എം.എ കേസിലെ പ്രതിയെ തേടിപ്പോകുന്നതിനിടെ. സജീഷ് ഉള്‍പ്പെടുന്ന പൊലീസ് സംഘം ചട്ടഞ്ചാലില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മയക്കുമരുന്നുമാണ് പിടികൂടിയത്. ഒരു പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും കാറിലുണ്ടായിരുന്ന മറ്റൊരു പ്രതി ഇറങ്ങിയോടി രക്ഷപ്പെട്ടു. കാസര്‍കോട്ടെ ദന്തഡോക്ടര്‍ സുനീറാണ് രക്ഷപ്പെട്ടത്. സുനീറിനെ കണ്ടെത്തുന്നതിനായി കാറില്‍ സഞ്ചരിക്കുന്നതിനിടെ പുലര്‍ച്ചെ 2.45 മണിയോടെ നാലാംമൈലില്‍ വെച്ച് ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് ചന്ദ്രനും പരിക്കേറ്റു.
Next Story