ചെമ്മണ്ണ് കടത്ത് സംഘത്തിനെതിരെ പൊലീസ് നടപടി തുടങ്ങി; 3 ടിപ്പര്‍ ലോറികള്‍ പിടികൂടി
കുണ്ടങ്കാറടുക്കയിലെ ഫസല്‍, ബംബ്രാണയിലെ തസ് രിഫ്, കളത്തൂരിലെ അബ്ദുല്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കുമ്പള: മണല്‍ മാഫിയ സംഘത്തെ വിരട്ടിയോടിച്ച കുമ്പള പൊലീസ് ചെമ്മണ്ണ് കടത്ത് സംഘത്തിനെതിരെ നടപടി തുടങ്ങി. അനധികൃതമായി ചെമ്മണ്ണ് കടത്താന്‍ ശ്രമിച്ച മൂന്ന് ടിപ്പര്‍ ലോറികളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കുണ്ടങ്കാറടുക്കയിലെ ഫസല്‍, ബംബ്രാണയിലെ തസ് രിഫ്, കളത്തൂരിലെ അബ്ദുല്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുമ്പള ക്രൈം എസ്.ഐ. സി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ മായിപ്പാടിയില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് ടിപ്പര്‍ ലോറികള്‍ പിടികൂടിയത്.
രേഖകള്‍ ഇല്ലാതെ അനധികൃതമായി കുന്നിടിച്ച് ചെമ്മണ്ണ് കടത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. മണല്‍ മാഫിയക്കെതിരെ കുമ്പള പൊലീസ് കര്‍ശന നടപടി എടുത്തതിനെ തുടര്‍ന്ന് മണല്‍ കടത്ത് സംഘം പിന്‍വലിഞ്ഞിട്ടുണ്ട്. ആരിക്കാടിയില്‍ ഓമ്‌നി വാനില്‍ 25 ചാക്ക് മണല്‍ കടത്തിയ കുറ്റത്തിന് രണ്ടുപേര്‍ക്കെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്.