കുമ്പളയില്‍ മണല്‍ക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ് ; ഒരാഴ്ചക്കിടെ തകര്‍ത്തത് 10 തോണികള്‍
രണ്ടുമാസം മുമ്പ് മണല്‍ മാഫിയകളെ സഹായിച്ച ആറ് പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു

കുമ്പള : കുമ്പളയില്‍ മണല്‍ക്കടത്ത് സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ഒരാഴ്ചക്കിടെ 10 തോണികള്‍ തകര്‍ത്തു. രണ്ടുമാസം മുമ്പ് മണല്‍ മാഫിയകളെ സഹായിച്ച ആറ് പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് ശേഷം മണല്‍ക്കടത്തുകാര്‍ക്കെതിരെ കുമ്പള പൊലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്.
രണ്ടാഴ്ച മുമ്പ് വീണ്ടും മണല്‍ കടത്താന്‍ ശ്രമം തുടങ്ങി. ഇതോടെ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.കെ മുകുന്ദന്റെ നേതൃത്വത്തില്‍ 10 തോണികള്‍ തകര്‍ക്കുകയായിരുന്നു. പുഴയില്‍ നിന്നും കടവില്‍ നിന്നും മണല്‍ കടത്താനുപയോഗിച്ച തോണികളാണ് തകര്‍ത്തത്. മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറിയും പിടികൂടി. കഴിഞ്ഞദിവസം രാത്രി മൊഗ്രാലില്‍ ഒരു തോണി തകര്‍ത്തു. മണല്‍ കടത്തിനെതിരെ വരും ദിവസങ്ങളിലും നടപടി ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.
Next Story

