മുദ്ര ലോണ്‍ വാഗ് ദാനം ചെയ്ത് യുവാവിന്റെ 1 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി; പൊലീസ് കേസെടുത്തു
മുളിയാര്‍ കുടമാലയിലെ കെ അനില്‍ കുമാറിന്റ പണമാണ് തട്ടിയെടുത്തത്

ആദൂര്‍: മുദ്ര ലോണ്‍ വാഗ് ദാനം ചെയ്ത് യുവാവിന്റെ 1 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുളിയാര്‍ കുടമാലയിലെ കെ അനില്‍ കുമാറിന്റ(43) പണമാണ് തട്ടിയെടുത്തത്. മുദ്രലോണ്‍ തരാമെന്ന് വാഗ്ദാനം ചെയ്തുള്ള സന്ദേശം അനില്‍ കുമാറിന്റ വാട്‌സ് ആപ്പിലേക്ക് വരികയായിരുന്നു. ലോണ്‍ നടപടികള്‍ക്കുള്ള ഫീസായി ഒരുലക്ഷത്തിലേറെ രൂപ അടയ്ക്കണമെന്ന് സന്ദേശത്തില്‍ ഉണ്ടായിരുന്നു.
ഇതേതുടര്‍ന്ന് വാട്‌സ് ആപ്പിലുണ്ടായിരുന്ന നമ്പറിലേക്ക് പണം ഗൂഗിള്‍ പേ ചെയ്തു. പിന്നീട് മുദ്രാ ലോണിനെ കുറിച്ച് ഒരു വിവരവും ഇല്ലാതായതോടെ തട്ടിപ്പാണെന്ന് ബോധ്യമാവുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി.
Next Story