പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

വെള്ളരിക്കുണ്ട് ചെമ്പന്‍കുന്നിലെ കിഴക്കേക്കുറ്റില്‍ ബിനുതോമസിന്റെയും ശില്‍പ്പയുടെയും മകന്‍ ക്രിസ്റ്റോ തോമസ് ആണ് മരിച്ചത്‌

കാഞ്ഞങ്ങാട്: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മനോവിഷമത്തിലായ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. വെള്ളരിക്കുണ്ട് ചെമ്പന്‍കുന്നിലെ കിഴക്കേക്കുറ്റില്‍ ബിനുതോമസിന്റെയും ശില്‍പ്പയുടെയും മകന്‍ ക്രിസ്റ്റോ തോമസിനെ(18)യാണ് ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

പ്ലസ്ടു സേ പരീക്ഷയുടെ ഫലം വന്നപ്പോള്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ക്രിസ്റ്റോ തോമസ് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: കെവിന്‍, എഡ് വിന്‍.

Related Articles
Next Story
Share it