നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ദേശീയപാത ഡിവൈഡറിലിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ബന്തിയോട് ഇച്ചിലങ്കോട് ദിനാര്‍ നഗര്‍ തായത്തല വളപ്പിലെ മുഹമ്മദ് -ഖൈറുന്നിസ ദമ്പതികളുടെ മകന്‍ യൂസഫ് ആണ് മരിച്ചത്‌

കുമ്പള: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ദേശീയ പാത ഡിവൈഡറിലിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബന്തിയോട് ഇച്ചിലങ്കോട് ദിനാര്‍ നഗര്‍ തായത്തല വളപ്പിലെ മുഹമ്മദ് -ഖൈറുന്നിസ ദമ്പതികളുടെ മകനും ഷിറിയ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ യൂസഫ്(20)ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് സുഹൃത്തിനെ മൊഗ്രാലില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ കുമ്പള മാവിനക്കട്ടയില്‍ വെച്ച് യുസഫ് ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ദേശീയപാത റോഡിലെ ഡിവൈഡറിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യൂസഫിനെ അതുവഴിവന്ന ഒരു വാഹനത്തില്‍ കുമ്പളയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

Related Articles
Next Story
Share it