മീനുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ ടയര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു

ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

മഞ്ചേശ്വരം : മീനുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാന്‍ ടയര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു. ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ കുഞ്ചത്തൂര്‍ ദേശിയ പാതയിലാണ് അപകടം.

കാസര്‍കോട് ഭാഗത്ത് നിന്ന് മീനുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിന്റെ പിറകുവശത്തെ ടയറാണ് ഊരിത്തെറിച്ചത്. ദേശിയപാതയുടെ സുരക്ഷാ ഭിത്തിക്ക് മുകളില്‍ കൂടി സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. സര്‍വീസ് റോഡില്‍ ആള്‍ക്കാരില്ലാത്തത് കാരണം വന്‍ അപകടം ഒഴിവായി.

Related Articles
Next Story
Share it