പെരിയ ഇരട്ടക്കൊല: രണ്ട് പ്രതികള്‍ക്ക് കൂടി പരോള്‍

കേസിലെ ആറാം പ്രതി ശ്രീരാഗിനും 15-ാം പ്രതി സുരേന്ദ്രന്‍ എന്ന വിഷ്ണു സുരയ്ക്കുമാണ് പരോള്‍ അനുവദിച്ചത്

കാസര്‍കോട്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് കൂടി പരോള്‍ അനുവദിച്ചു. കേസിലെ ആറാം പ്രതി ശ്രീരാഗിനും 15-ാം പ്രതി സുരേന്ദ്രന്‍ എന്ന വിഷ്ണു സുരയ്ക്കുമാണ് പരോള്‍ അനുവദിച്ചത്.

ഇതോടെ കേസില്‍ ഇനി ഒരാള്‍ക്ക് മാത്രമെ പരോള്‍ ലഭിക്കാനുള്ളൂ. ജയിലിലുള്ള കണ്ണൂര്‍ ചപ്പാരപ്പടവ് സ്വദേശി സുരേഷിന്റെ പരോള്‍ അപേക്ഷ പരിഗണനയിലാണ്. കേസിലെ ഒന്നാം പ്രതി എ. പീതാംബരന്‍, സജി, സി. ജോര്‍ജ്, അശ്വിന്‍, ഗിജിന്‍, രഞ്ജിത്ത് എന്നിവരും പരോളിലാണ്. പ്രതികളായ അനില്‍ കുമാര്‍, സുബീഷ് എന്നിവര്‍ പരോള്‍ കാലാവധി കഴിഞ്ഞ് ജയിലിലേക്ക് മടങ്ങി.

Related Articles
Next Story
Share it