കല്ല്യോട്ട് ഇരട്ടക്കൊല; കെ മണികണ്ഠന് മല്‍സരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനും 6 വര്‍ഷത്തേക്ക് വിലക്ക്
ബ്ലോക്ക് പഞ്ചായത്തംഗമായ കോണ്‍ഗ്രസിലെ എം കെ ബാബുരാജ് നല്‍കിയ ഹരജിയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്റെ വിധി

കാസര്‍കോട്: കല്ല്യോട്ട് ഇരട്ടക്കൊലക്കേസില്‍ പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സി പി എം നേതാവുമായ കെ മണികണ്ഠന് ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിലക്കേര്‍പ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്ല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ 14ാം പ്രതിയായ കെ മണികണ്ഠന്‍ അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ അയോഗ്യനാക്കപ്പെട്ടിരുന്നു.
ബ്ലോക്ക് പഞ്ചായത്തംഗമായ കോണ്‍ഗ്രസിലെ എം കെ ബാബുരാജ് നല്‍കിയ ഹരജിയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്റെ വിധി. മണികണ്ഠന്‍ വിധി വരുന്നതിന് മുമ്പ് തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരുന്നു.
Next Story