കലോത്സവ വേദിയിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യം; കലോത്സവം തിങ്കളാഴ്ച പുന:രാരംഭിക്കും; സ്‌കൂളില്‍ MSF പ്രതിഷേധം

കുമ്പള: കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തില്‍ മൂകാഭിനയ മത്സരത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ നിര്‍ത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്താന്‍ തീരുമാനം. ശനിയാഴ്ച രാവിലെ ചേര്‍ന്ന അധ്യാപക രക്ഷാകര്‍തൃ വിദ്യാര്‍ത്ഥി സംഘടനാ യോഗത്തിലാണ് തീരുമാനം. അതിനിടെ സ്‌കൂൡലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മൈം വേദിയില്‍ കര്‍ട്ടന്‍ താഴ്ത്താന്‍ ആവശ്യപ്പെട്ട അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്‌കൂളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി പത്തോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

വെള്ളിയാഴ്ചയാണ് സ്‌കൂള്‍ കലോത്സവത്തില്‍ മൂകാഭിനയ ടീം പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിത്. പലസ്തീന്‍ പ്രമേയമാക്കിയായിരുന്നു മൂകാഭിനയം. തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകന്‍ ഇടപെട്ട് കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകനും വാക്കുതര്‍ക്കത്തിലായതോടെ കലോത്സവം നിര്‍ത്തിവെക്കുകയായിരുന്നു. ശനിയാഴ്ച നടക്കേണ്ട കലോത്സവവും മാറ്റിവെച്ചതായി അറിയിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it