അഞ്ച് വയസുകാരിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകള്‍

കുമ്പളയിലും പരിസരത്തും പട്ടിക്കൂട്ടം ഭീതി പരത്തുന്നതായി പ്രദേശവാസികള്‍

കുമ്പള: അമ്മയുടെ കൂടെ സ്‌കൂളിലേക്ക് പോകുകയായിരുന്ന അഞ്ച് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പട്ടിക്കൂട്ടം അക്രമിക്കാന്‍ ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതര മണിയോടെ കുമ്പള പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ചാണ് സംഭവം. അഞ്ചുവയസുകാരി അമ്മയുടെ കൂടെ സ്‌കൂളിലേക്ക് പോകുമ്പോള്‍ അഞ്ചില്‍ പരം വരുന്ന പട്ടിക്കൂട്ടം അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കുട്ടി ബഹളം വെക്കുകയും അമ്മ പട്ടിക്കൂട്ടത്തെ ഓടിക്കുകയുമായിരുന്നു. കുമ്പളയിലും പരിസരത്തും പട്ടിക്കൂട്ടം നാട്ടുകാര്‍ക്കിടയില്‍ ഭീതി പരത്തുന്നുണ്ട്. പട്ടിക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അധികൃതര്‍ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it