ഓണ്‍ലൈന്‍ തട്ടിപ്പില്‍ അകപ്പെട്ട കരിവേടകം സ്വദേശിക്ക് നഷ്ടമായത് 24 ലക്ഷത്തോളം രൂപ

മാര്‍ച്ച് 18 മുതല്‍ ജൂണ്‍ 12 വരെയുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് വഴി ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്താണ് യുവാവിനെ തട്ടിപ്പിലകപ്പെടുത്തിയത്

ബന്തടുക്ക: ഓണ്‍ലൈന്‍ തട്ടിപ്പില്‍ അകപ്പെട്ട കരിവേടകം സ്വദേശിക്ക് 24 ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. കരിവേടകത്തെ 35 കാരനാണ് ഇത്രയും വലിയ തുക നഷ്ടമായത്. ഇതുസംബന്ധിച്ച പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് വഴി ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്താണ് പണം കൈക്കലാക്കിയത്. മാര്‍ച്ച് 18 മുതല്‍ ജൂണ്‍ 12 വരെയുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് വഴി ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്താണ് യുവാവിനെ തട്ടിപ്പിലകപ്പെടുത്തിയത്.

യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് പ്രതികളുടെ അക്കൗണ്ടിലേക്ക് വിവിധ തവണകളിലായാണ് 24 ലക്ഷത്തോളം രൂപ അയച്ചത്. ലാഭവിഹിതം കിട്ടിയില്ലെന്ന് മാത്രമല്ല അയച്ച തുക പോലും തിരികെ കിട്ടിയില്ല. വഞ്ചിക്കപ്പെട്ടതായി വ്യക്തമായതോടെ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Articles
Next Story
Share it