തൃക്കരിപ്പൂരില്‍ ഹരിതകര്‍മസേനയ്ക്ക് ഓണക്കോള്!! ഓണക്കോടിയും പതിനായിരം രൂപ ബോണസ്സും

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ഇത്തവണയും ഓണം കളറാവും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഹരിത കര്‍മ സേനയ്ക്ക് ബോണസ്സും ഓണക്കോടിയും നല്‍കുന്ന ജില്ലയിലെ ഏക പഞ്ചായത്തായി മാറുകയാണ് തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള തുകയും, ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം നല്‍കുന്ന തുകയും തരംതിരിച്ച് നല്‍കിയ അജൈവ മാലിന്യങ്ങള്‍ക്ക് 2025 ഏപ്രില്‍ മുതല്‍ ലഭിച്ച ലഭിച്ച മൂന്നര ലക്ഷം രൂപയും അഗതി, ആശ്രയ, അതിദരിദ്രര്‍, അംഗന്‍വാടി എന്നിവരുടെ യൂസര്‍ഫിയായി ഗ്രാമപഞ്ചായത്ത് നല്‍കുന്ന തുകയും ചേര്‍ത്താണ് പതിനായിരം രൂപ ബോണസ്സ് നല്‍കുന്നത്.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിലെ 42 ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കും ഓണക്കോടിയും പതിനായിരം രൂപ ബോണസും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തുമായി കരാറിലേര്‍പ്പെട്ട മഹയൂബ വേസ്റ്റ് മാനേജ്മന്റിന്റെ ഓണക്കോടി ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ സമ്മാനിച്ചു.
ഓണത്തിന് പുറമെ വിഷുവിനും ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ബോണസ് നല്‍കിവരുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനയാണ് തൃക്കരിപ്പൂരിലേതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ പറഞ്ഞു. ആധുനിക സൗകര്യങ്ങളുള്ള എം. സി.എഫ് നിലവില്‍ ഉണ്ടെകിലും ഒരു കോടി ചെലവില്‍ രണ്ടാമതൊരു എം.സി.എഫ് കൂടി നിര്‍മ്മിക്കാനുള്ള പദ്ധതി പഞ്ചായത്ത് രൂപീകരിച്ചിട്ടുണ്ട്. കൂടാതെ 80 ലക്ഷം രൂപ ചെലവഴിച്ച് 162 മിനി എം.സി.എഫുകള്‍ ഹരിത കര്‍മ്മ സേനയ്ക്കായി വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചു നല്‍കി. ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പു വരുത്തുന്നതിനായി ഹരിത കര്‍മ്മ സേന വെസ്സല്‍സ് റെന്റല്‍ യൂണിറ്റ്, ഇനോക്കുലം നിര്‍മ്മാണ യൂണിറ്റ്, ഹരിത ഫ്‌ളവേഴ്‌സ്, റിംഗ് കമ്പോസ്റ്റ് നിര്‍മ്മാണ യൂണിറ്റ്, എല്ലാവര്‍ഷവും ഹരിത കര്‍മ്മസേന എക്സ്പോഷര്‍ വിസിറ്റ് എന്നിങ്ങനെ ഒട്ടനവധി പദ്ധതികള്‍ ഹരിത കര്‍മ്മ സേനയ്ക്കായി നടപ്പിലാക്കിയിട്ടുണ്ടെന്നും അതുവഴി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് വളരെയേറെ മുന്നേറാന്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിനു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എ.കെ ഹാഷിം, എം.സൗദ, സത്താര്‍ വടക്കുമ്പാട്, കെ.വി കാര്‍ത്യായനി, ഇ.ശശിധരന്‍, ഫായിസ് യു.പി, എം.രജീഷ് ബാബു, മഹയൂബ വേസ്റ്റ് മാനേജ്മന്റ് പ്രതിനിധി കൃപ കൃഷ്ണന്‍, നവകേരളം മിഷന്‍ റിസോഴ്സ് പേഴ്‌സണ്‍ പ.വി ദേവരാജന്‍, അസിസ്റ്റന്റ് സെക്രട്ടറി സി.ബി ജോര്‍ജ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്.കെ പ്രസൂണ്‍, രജിഷ കൃഷ്ണന്‍, മറ്റു വാര്‍ഡ് മെമ്പര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം.മാലതി, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം ഭാരവാഹികളായ വി.വി രാജശ്രീ, ഷീന.കെ എന്നിവര്‍ പങ്കെടുത്തു.