കാസര്‍കോട്ടെ കള്ളനോട്ടുകേസിലെ പ്രതി 12 വര്‍ഷത്തിന് ശേഷം എന്‍.ഐ.എയുടെ പിടിയില്‍
ഉഡുപ്പി സ്വദേശി മൊയ്ദീനബ്ബ ഉമ്മര്‍ ബിയാറിനെയാണ് അറസ്റ്റ് ചെയ്തത്.

കാസര്‍കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെടുത്ത കേസിലെ പ്രതി 12 വര്‍ഷത്തിന് ശേഷം എന്‍.ഐ.എയുടെ പിടിയിലായി. ഉഡുപ്പി സ്വദേശി മൊയ്ദീനബ്ബ ഉമ്മര്‍ ബിയാറിനെയാണ് അറസ്റ്റ് ചെയ്തത്. ബിയാറിനെ ഇന്റര്‍പോളിന്റെയും സി.ബി.ഐയുടെയും സഹായത്തോടെ മുംബൈയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബെംഗളൂരുവില്‍ നിന്ന് വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കള്ളനോട്ടുകള്‍ കടത്തിയതിന് എന്‍.ഐ.എ കൊച്ചി യൂണിറ്റ് മൊയ്ദീനബ്ബക്കെതിരെ കേസെടുത്തിരുന്നു. 31 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് കടത്തിയത്. കാസര്‍കോട് ജില്ലയിലേക്കും കള്ളനോട്ടുകള്‍ വിതരണത്തിനെത്തിച്ചു. എന്‍.ഐ.എ അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.
എന്‍.ഐ.എയുടെ അഭ്യര്‍ത്ഥനപ്രകാരം 2013 ഡിസംബര്‍ 30ന് ഇന്റര്‍പോള്‍ വഴി മൊയ്ദീനബ്ബക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അബുദാബിയിലെ നാഷണല്‍ സെന്‍ട്രല്‍ സെന്‍ട്രല്‍ ബ്യൂറോയാണ് പ്രതിയെ കണ്ടെത്തിയത്.