കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് നവവധുവിന് പീഡനം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

അഡൂര്‍ കൊറ്റുമ്പയിലെ അലീനത്ത് ജിഫാനയുടെ പരാതിയിലാണ് കേസെടുത്തത്

ആദൂര്‍ : കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് നവവധുവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്. അഡൂര്‍ കൊറ്റുമ്പയിലെ അലീനത്ത് ജിഫാന(20)യുടെ പരാതിയില്‍ ഭര്‍ത്താവ് മാങ്ങാട് എക്കിലങ്കാനയിലെ അസറുദ്ദീന്‍, ബന്ധുക്കളായ ഫാത്തിമ, തസ്ലിമ, അബ്ദുള്ള എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.

2025 ആഗസ്ത് 31നാണ് അസറുദ്ദീന്‍ അലീനത്ത് ജിഫാനയെ വിവാഹം ചെയ്തത്. ജിഫാനയുടെ വീട്ടുകാര്‍ അസറുദ്ദീന് സ്വര്‍ണ്ണാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് അലീനത്ത് ജിഫാനയെ മുറിയില്‍ പൂട്ടിയിടുകയും നവംബര്‍ 25 വരെയുള്ള കാലയളവില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. പീഡനം അസഹ്യമായതോടെ സ്വന്തം വീട്ടിലേക്ക് പോയ അലീനത്ത് ജിഫാന ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it