മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന് പുത്തന്‍ കെട്ടിടം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഉദുമ: മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനും ബേക്കല്‍ സബ് ഡിവിഷന്‍ പോലീസ് ഓഫീസിനുമായി നിര്‍മ്മിച്ച ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായ വിജയന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. ചട്ടഞ്ചാല്‍ ദേശീയപാതയ്ക്ക് സമീപമാണ് പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 12000 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്നു നിലകളിലായി പണി കഴിപ്പിച്ച കെട്ടിടത്തില്‍ താഴെ നിലയില്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍, രണ്ടാം നിലയില്‍ ബേക്കല്‍ സബ് ഡിവിഷന്‍ പോലീസ് ഓഫീസ് എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നാം നില പൂര്‍ണ്ണമായും അന്വേഷണ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. പി.ആര്‍ഒ റൂം, എഴുത്ത് റൂം, കമ്പ്യൂട്ടര്‍ റൂം, ഇന്‍വെസ്റ്റിഗേഷന്‍ റൂം, ലോക്ക് ആപ്പ്, വിസിറ്റ് റൂം, ഡി.വൈ.എസ്.പി റൂം, എന്നീ സൗകര്യങ്ങളാണ് ബഹുനില കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. മൂന്നു കോടി ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം രണ്ടര വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. കെ.പി.എച്ച്.സി.സി ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായത്. വലിയ തുക നല്‍കി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഷന് കെട്ടിടം നിര്‍മിക്കാന്‍ മൂന്ന്് കോടി രൂപയാണ് അനുവദിച്ചത്. 2019 ഫെബ്രുവരിയിലാണ് ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ച് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it