ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം: ജനജീവിതത്തെ ബാധിച്ചു

കാസർകോട്: കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കിൽ ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകൾ ആണ് പങ്കെടുക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. തൊഴിൽ–സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങൾ കേന്ദ്രസർക്കാർ അവ​ഗണിച്ചതിനെ തുടർന്നാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്കിലേക്ക്‌ നീങ്ങിയത്‌.


ജില്ലയിൽ പണിമുടക്ക് പൂർണമാണ്. വാഹനങ്ങൾ സർവീസ് നടത്തുന്നില്ല. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലിറങ്ങിയില്ല.കട കമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാർ വാഹനങ്ങൾ ഇല്ലാതെ വലഞ്ഞു.

ആവശ്യം ഒന്ന്; സമരം വെവ്വേറെ

കാസര്‍കോട്: ഒരേ ആവശ്യം ഉന്നയിച്ചായിരുന്നു ഇന്നത്തെ ദേശീയ പണിമുടക്കെങ്കിലും കേരളത്തില്‍ ഇടത്, വലത് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വെവ്വേറെയാണ് പ്രകടനം നടത്തിയത്. കാസര്‍കോട്ട് ഇടത് ട്രേഡ് യൂണിയനുകള്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാണ് പ്രകടനം തുടങ്ങിയത്. തുടര്‍ന്ന് ഹെഡ്‌പോസ്റ്റോഫീസിന് സമീപം നടന്ന യോഗം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി ടി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി സാബു എബ്രഹാം സ്വാഗതം പറഞ്ഞു. ടി.കെ രാജന്‍, സി.എം.എ ജലീല്‍, രാഘവന്‍ മാസ്റ്റര്‍, പി. മണിമോഹനന്‍, സിജു കണ്ണന്‍, ബിജു ഉണ്ണിത്താന്‍ സംസാരിച്ചു. കെ. രവീന്ദ്രന്‍, പി. കുഞ്ഞമ്പു, ഗിരികൃഷ്ണന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

യു.ഡി.എഫ് ട്രേഡ് യൂണിയനുകളുടെ പ്രകടനം എം.ജി റോഡില്‍ ബദ്‌രിയാ ഹോട്ടലിന് മുന്നില്‍ വെച്ചാണ് ആരംഭിച്ചത്. തുടര്‍ന്ന് പുതിയ ബസ്സ്റ്റാന്റില്‍ ദേശീയപാതയില്‍ നടന്ന യോഗം എസ്.ടി.യു സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ സ്വാഗതം പറഞ്ഞു. എ. അഹ്മദ് ഹാജി, അര്‍ജുനന്‍ തായലങ്ങാടി, ടി.ജി ടോണി, മുത്തലിബ് പാറക്കട്ട, നാഷണല്‍ അബ്ദുല്ല, മൊയ്തീന്‍ കൊല്ലമ്പാടി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.


വാഹനങ്ങള്‍ തടയുന്ന സമരക്കാരെ പൊലീസ് പിന്തിരിപ്പിക്കുന്നു


പണിമുടക്കിനെത്തുടര്‍ന്ന് വിജനമായ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്


Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it