അസുഖത്തെ തുടര്‍ന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മരിച്ചു
ബോവിക്കാനം ബാലനടുക്കത്തെ പരേതനായ അബ്ദുല്ല- മറിയ ദമ്പതികളുടെ മകന്‍ ജാഫര്‍ സൈഫ് ആണ് മരിച്ചത്

മുളിയാര്‍: അസുഖത്തെ തുടര്‍ന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ബോവിക്കാനം ബാലനടുക്കത്തെ പരേതനായ അബ്ദുല്ല- മറിയ ദമ്പതികളുടെ മകന്‍ ജാഫര്‍ സൈഫ് (47) ആണ് മരിച്ചത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിയിലായിരുന്നു.
മുസ്ലിം ലീഗ് പ്രവര്‍ത്തകനും സഹൃദയനുമായ ജാഫര്‍ സൈഫ് വലീയ സൗഹൃദത്തിന് ഉടമയായിരുന്നു. കലാകാരന്‍ കൂടിയാണ്. ഭാര്യ:മിസ്രിയ.മക്കള്‍: സാനിയ, സാനിഫ്. സഹോദരങ്ങള്‍: അഷ്‌റഫ്, നാസര്‍, സകീന.
Next Story