എസ് ഐ ആര്‍ നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ കന്നടയില്‍ ലഭ്യമാക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് എം എല്‍ അശ്വിനി
കന്നഡ ഭാഷ ഒഴിവാക്കിയത് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ നല്ലൊരു ശതമാനം വരുന്ന കന്നട വോട്ടര്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്

കാസര്‍കോട്: എസ് ഐ ആര്‍ (Special Intensive Revision) നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ കന്നട ഭാഷയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അശ്വിനി ഇക്കാര്യം വ്യക്തമാക്കിയത്. എസ്.ഐ.ആര്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ നോട്ടിഫിക്കേഷന്‍ മലയാള ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത്. കാസര്‍കോട് ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഉള്‍പ്പെടെ ഇതുസംബന്ധിച്ച സൂചനകളും നിര്‍ദ്ദേശങ്ങളും മലയാളത്തിലാണ് നല്‍കിയിരിക്കുന്നത്.
കന്നഡ ഭാഷ ഒഴിവാക്കിയത് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ നല്ലൊരു ശതമാനം വരുന്ന കന്നട വോട്ടര്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് അശ്വിനി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളിലും കന്നഡ നിര്‍ബന്ധമായും ഉറപ്പാക്കണമെന്നും അശ്വിനി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എസ്‌ഐആര്‍ (Special Intensive Revision) നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ കന്നട ഭാഷയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം. എസ്‌ഐആര്‍ പ്രവര്‍ത്തനം ആരംഭിക്കാതിരിക്കെ നോട്ടിഫിക്കേഷന്‍ മലയാള ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ സൂചനകളും നിര്‍ദ്ദേശങ്ങളും മലയാളത്തിലാണ്.
കന്നഡ ഭാഷ ഒഴിവാക്കിയത് കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലെ നല്ലൊരു ശതമാനം വരുന്ന കന്നട വോട്ടര്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കും. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളിലും കന്നഡ നിര്‍ബന്ധമായും ഉറപ്പാക്കണം.

