കളനാട്ട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു; 2 പേര്‍ അറസ്റ്റില്‍
തെക്കില്‍ കുന്നരയിലെ ഹസന്‍ ഫഹദ്, മാങ്ങാട് ചോയിച്ചിങ്കലിലെ എം.എ ദില്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്

മേല്‍പ്പറമ്പ്: നിര്‍ത്തിയിട്ട കാറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ കണ്ടെടുത്തു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരെ ജില്ലാ പൊലീസ് മേധാവിയുടെയും ബേക്കല്‍ ഡി.വൈ.എസ്.പിയുടെയും സ്‌ക്വാഡ് അംഗങ്ങളും മേല്‍പ്പറമ്പ് പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തെക്കില്‍ കുന്നരയിലെ ഹസന്‍ ഫഹദ്(23), മാങ്ങാട് ചോയിച്ചിങ്കലിലെ എം.എ ദില്‍ഷാദ്(36) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകിട്ട് കളനാട്ടെ കാര്‍ ആക്സസറീസ് ഷോപ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. എം.ഡി.എം.എ കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫഹദ് ആഴ്ചകളായി ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതേതുടര്‍ന്നായിരുന്നു പരിശോധന.
Next Story