അമ്പലത്തറയിൽ കൂട്ട ആത്മഹത്യ: ആസിഡ് കഴിച്ച് മൂന്ന് മരണം

കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായിൽ കൂട്ട ആത്മഹത്യ. ആസിഡ് കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (55) മകൻ എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ ഗുരുതര നിലയിലാണ്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച പുലർച്ചെയാണ് സംഭവം. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it