മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു
പ്രതികളെ വിട്ടയച്ച കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നോട്ടീസ് അയച്ചത്

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതികളെ വിട്ടയച്ച കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നോട്ടീസ് അയച്ചത്. അപ്പീല്‍ 30ന് വീണ്ടും കോടതി പരിഗണിക്കും.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെതിരെ മത്സര രംഗത്തിറങ്ങിയ കെ സുന്ദരയെ പത്രിക പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടര ലക്ഷം രൂപയും 8300 രൂപയുടെ മൊബൈല്‍ ഫോണും കോഴയായി നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്നുമുള്ള കേസിലാണ് സുരേന്ദ്രന്‍ അടക്കമുള്ളവരെ കോടതി വിട്ടയച്ചിരുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ പുനപരിശോധന ഹരജി നല്‍കിയെങ്കിലും പിന്‍വലിച്ചു. തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്.
Next Story