മഞ്ചേശ്വരത്ത് ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിറകില്‍ മറ്റൊരു ലോറിയിടിച്ച് ജീവനക്കാര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
അക്ഷയ്, പുരുഷോത്തമന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

മഞ്ചേശ്വരം: തൂമിനാടുവില്‍ ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിറകില്‍ മറ്റൊരു ലോറിയിടിച്ച് ജീവനക്കാരായരണ്ട് പേര്‍ക്ക് പരിക്ക്. അക്ഷയ്, പുരുഷോത്തമന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അക്ഷയ് യുടെ നില ഗുരുതരമാണ്.ശനിയാഴ്ച രാത്രി പത്തേ മുക്കാല്‍ മണിയോടെയാണ് അപകടം.
മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പിറകിലേക്ക് മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിറകിലിടിച്ച ലോറിയുടെ മുന്‍വശം തകര്‍ന്ന് ജീവനക്കാര്‍ കുടുങ്ങി. നാട്ടുകാരും ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ് സ് സംഘവും ചേര്‍ന്ന് ലോറിയുടെ മുന്‍ വശത്തിന്റെ ഒരു ഭാഗം ഏറെ പണിപ്പെട്ട് തകര്‍ത്തശേഷമാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story