നഗരക്കാഴ്ചയായി കാലം തെറ്റി പൂത്ത മാവുകള്‍
ട്രാഫിക് സര്‍ക്കിള്‍ കഴിഞ്ഞ് തെക്കുഭാഗത്തെ നടപ്പാതയോട് ചേര്‍ന്നുള്ള മരങ്ങളാണ് പൂത്തത്

കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപം കാഴ്ചയും സുഗന്ധവും നല്‍കി മാവുകള്‍ പൂത്തുനില്‍ക്കുന്നു. ഈ പാതയോരത്തെ നാട്ടുമാവ് കാലം തെറ്റി പൂത്തതാണ് കാരണം. സാധാരണയായി ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മാവുകള്‍ പൂക്കുന്നത്. ഇതിന് പകരമാണ് കാലം തെറ്റി പൂത്തത്. നഗരത്തിലെ കെ.എസ്.ഡി.പി റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങള്‍ വെട്ടി നശിപ്പിച്ചപ്പോള്‍ അധികൃതരും സന്നദ്ധ സംഘടനകളും പകരം മരങ്ങള്‍ വെച്ചുപിടിപ്പിച്ചിരുന്നു.
ഇതില്‍പ്പെട്ട മാവുകളാണ് പൂത്തത്. ട്രാഫിക് സര്‍ക്കിള്‍ കഴിഞ്ഞ് തെക്കുഭാഗത്തെ നടപ്പാതയോട് ചേര്‍ന്നുള്ള മരങ്ങളാണ് പൂത്തത്. കാലാവസ്ഥ വ്യതിയാനമാണ് മാവുകള്‍ കാലം തെറ്റി പൂക്കാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു. അന്തരീക്ഷത്തിലെ താപനില വര്‍ധിച്ചതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Next Story

