കഞ്ചാവ് കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍ തലശേരി ധര്‍മടത്തെ സല്‍മാന്‍ ആണ് അറസ്റ്റിലായത്

കുമ്പള: കഞ്ചാവ് കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തലശേരി ധര്‍മടത്തെ സല്‍മാന്‍ (40) ആണ് അറസ്റ്റിലായത്. 2020ല്‍ 6.77 കിലോ കഞ്ചാവുമായി കുമ്പള പൊലീസ് പിടികൂടിയ കേസിലെ പ്രതിയാണ് സല്‍മാന്‍. ജാമ്യത്തിലിറങ്ങിയ ശേഷം ഹാജരാവാതെ മുങ്ങിയ സല്‍മാനെ അന്വേഷിച്ച് നിരവധി തവണ പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
അതിനിടെയാണ് ചെന്നൈയിലുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. കുമ്പള സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഫെബിന്‍, കിഷോര്‍ എന്നിവര്‍ ചെന്നൈയിലെത്തി നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടിച്ചത്. വെള്ളിയാഴ്ച രാവിലെ കുമ്പള സ്റ്റേഷനിലെത്തിച്ച പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
Next Story