കരിവേടകത്ത് ഒരു രാത്രി മുഴുവന്‍ യുവാവ് കിണറില്‍ കുടുങ്ങി; അഗ്‌നിശമനസേന രക്ഷപ്പെടുത്തി
നടന്നുപോകുന്നതിനിടെ റോഡരികിലെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു

കുറ്റിക്കാല്‍: കരിവേടകം ചുഴുപ്പില്‍ യുവാവ് ഒരു രാത്രി മുഴുവന്‍ കിണറില്‍ കുടുങ്ങി. ചുഴുപ്പ് തോട്ടത്തിലെ ജയ(42)നാണ് കിണറില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജയന്‍ രാത്രി നടന്നുപോകുന്നതിനിടെ ചുഴുപ്പില്‍ റോഡരികിലെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു.
രാവിലെ കിണറ്റില്‍ നിന്നും ശബ്ദം കേട്ട് വഴിയാത്രക്കാര്‍ നോക്കിയപ്പോഴാണ് ജയനെ കിണറ്റില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കുറ്റിക്കോലില്‍ നിന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ജയനെ പുറത്തെടുത്തത്. ഈ സമയം യുവാവ് അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ ജയന്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്.
Next Story