ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
പരപ്പ നായ്ക്കയം സ്വദേശിയും മൊബൈല്‍ ടെക്നീഷ്യനുമായ അനീഷിനാണ് പരിക്കേറ്റത്

കാഞ്ഞങ്ങാട്: അമ്പലത്തറ ഇരിയ മുട്ടിച്ചരലില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരപ്പ നായ്ക്കയം സ്വദേശിയും മൊബൈല്‍ ടെക്നീഷ്യനുമായ അനീഷി(20)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ് അനീഷിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അനീഷ് ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ കാഞ്ഞങ്ങാട്ട് നിന്ന് മടിക്കേരി ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. അനീഷിനെ ആദ്യം മാവുങ്കാലിലെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
Next Story

