ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

രാജസ്ഥാന്‍ ബന്‍സാരയിലെ സതീഷ് കട്ടാരയാണ് മരിച്ചത്

കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. രാജസ്ഥാന്‍ ബന്‍സാരയിലെ സതീഷ് കട്ടാര(30)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. മംഗളൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ട്രെയിന്‍ ചന്തേരയിലെത്തിയപ്പോള്‍ സതീഷ് ചാടുകയായിരുന്നു.

മറ്റു യാത്രക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തലക്ക് ഗുരുതരമായി പരിക്കേറ്റ സതീഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it