കാറില്‍ കടത്താന്‍ ശ്രമിച്ച 4.27 ഗ്രാം എം.ഡി.എം.എയുമായി ഒരാള്‍ അറസ്റ്റില്‍; കൂട്ടുപ്രതി രക്ഷപ്പെട്ടു

കൊടലുമൊഗറിലെ മുഹമ്മദ് ജലാലുദ്ധീനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്

ഹൊസങ്കടി: സ്വിഫ്റ്റ് കാറില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റില്‍. ഒപ്പമുണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. കൊടലുമൊഗറിലെ മുഹമ്മദ് ജലാലുദ്ധീനെ(24)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 4.27 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടിച്ചെടുത്തു. മഞ്ചേശ്വരം പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് കണ്ടെത്തിയത്.

പൊലീസ് ബാള്ളിയൂര്‍ ഉജറെയില്‍ വെച്ച് മയക്കുമരുന്നുമായി വന്ന സ്വിഫ്റ്റ് കാറിന് കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. കാറിനെ പൊലീസ് പിന്തുടരുന്നതോടെ പ്രതികള്‍ വാഹനം പകുതി വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ജലാലുദ്ധീനെ പിടികൂടിയെങ്കിയും കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

കാര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഓടിപ്പോയ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താന്‍ വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it