സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കര്‍ണ്ണാടക ഗദഗ് ഹളേഹുസൂര്‍ സ്വദേശി ഹാലപ്പ സുബ്ബണ്ണ ഇറകാലിനെയാണ് അറസ്റ്റ് ചെയ്തത്

മേല്‍പ്പറമ്പ്: സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 17കാരിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കര്‍ണ്ണാടക ഗദഗ് ഹളേഹുസൂര്‍ സ്വദേശി ഹാലപ്പ സുബ്ബണ്ണ ഇറകാലിനെ(36)യാണ് മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ സ്‌കൂളില്‍ പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഹാലപ്പ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഓടി വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരിച്ചിലിനൊടുവില്‍ ഹാലപ്പയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
Next Story