കാഞ്ഞങ്ങാട്ടെ ടാങ്കർ അപകടം: കർശന നിയന്ത്രണങ്ങൾ : മൂന്ന് വാർഡുകൾക്ക് ഇന്ന് പ്രാദേശിക അവധി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്തിൽ വ്യാഴാഴ്ച്ച അപകടത്തിൽപ്പെട്ട എൽ.പി.ജി ടാങ്കർ ഇന്ന് മാറ്റുന്നതിനാൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കാഞ്ഞങ്ങാട് നിന്ന് നീലേശ്വരത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയ കോട്ടയിൽ നിന്ന് കല്ലൂരാവി വഴി പോകണം. നീലേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങൾ മടിക്കൈ – കല്യാൺ റോഡ് – അരയി വഴി കാഞ്ഞങ്ങാട് എത്തണം. ചരക്ക് വാഹന ഗതാഗതം വെ ള്ളിയാഴ്ച രാവിലെ 9.30 മുതൽ നിർത്തിവയ്ക്കും.

കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെയുള്ള 18,19,26 വാർഡുകൾക്ക് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ പാടില്ല. ഇൻവെർട്ടർ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും അറിയിപ്പുണ്ട്. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുന്നതിനും, വീഡിയോ ചിത്രീകരണത്തിനോ അനുമതിയില്ല. പ്രദേശത്ത് പൊതുജനങ്ങൾക്കുള്ള പ്രവേശനം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നത് വരെ വൈദ്യുത ബന്ധം വിച്ഛേദിക്കും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it