തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം ലഭിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ശിപാര്‍ശക്കത്ത് നല്‍കാന്‍ 24 ന് 3 മണി വരെ അവസരം
നാമനിര്‍ദ്ദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട നിക്ഷേപത്തുക വരണാധികാരിക്ക് പണമായി നല്‍കാം

കാസര്‍കോട്: സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം നല്‍കുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികളുടെ ശിപാര്‍ശ കത്ത് നല്‍കാന്‍ 24 ന് 3 മണി വരെ അവസരം.തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതിയായ നവംബര്‍ 24 ന് വൈകിട്ട് മൂന്നു മണി കഴിഞ്ഞാണ് വരണാധികാരി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നത്. തുടര്‍ന്നാണ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെയും ചിഹ്നങ്ങളുടെയും പട്ടിക വരണാധികാരി ഫോറം 6 ല്‍ പ്രസിദ്ധീകരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഏജന്റ്
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് ഓരോ തിരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചു കൊണ്ടുള്ള ഫോറം 8 ലുള്ള നോട്ടീസ് വരണാധികാരിക്ക് നല്‍കാം.
നിക്ഷേപത്തുക പണമായി നല്‍കാം
നാമനിര്‍ദ്ദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട നിക്ഷേപത്തുക വരണാധികാരിക്ക് പണമായി നല്‍കാം. കൂടാതെ, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലും, ട്രഷറിയിലും തുക അടയ്ക്കാം.

