തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി

കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. സ്ത്രീ സംവരണം, പട്ടികജാതി സ്ത്രീ സംവരണം, പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം, പട്ടികജാതി -പട്ടികവര്‍ഗ്ഗ സംവരണം എന്നിവയിലേക്കുള്ള നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. ഇതോടെ മഞ്ചേശ്വരം, കാസര്‍കോട്, കാറഡുക്ക, കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ലോക്കുകളിലെ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഡ് 16 പട്ടികജാതി സംവരണ വാര്‍ഡായി. എട്ട് വാര്‍ഡുകള്‍ സ്ത്രീ സംവരണമാണ്. വാര്‍ഡ്് 2-പാത്തൂര്‍,വാര്‍ഡ് 4- ചേവാര്‍, വാര്‍ഡ് 6 - എന്‍മകജെ, വാര്‍ഡ് 7 - പെര്‍ള, വാര്‍ഡ് 10 - നയാബസാര്‍, വാര്‍ഡ് 11 - ഉപ്പള, വാര്‍ഡ് 12 - കടമ്പാര്‍ , വാര്‍ഡ് 14 - ധര്‍മ്മനഗര്‍ എന്നിവയാണ് സ്ത്രീ സംവരണ വാര്‍ഡുകളായി മാറിയത്.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഡ് 7 - ഉളിയത്തടുക്ക പട്ടിക ജാതി സംവരണ വാര്‍ഡായി മാറി. 9 വാര്‍ഡുകളാണ് സ്ത്രീ സംവരണ വാര്‍ഡുകള്‍. വാര്‍ഡ് 1- ആരിക്കാടി, വാര്‍ഡ് 4 - ഏരിയാല്‍, വാര്‍ഡ് 5 - ചൂരി , വാര്‍ഡ് 6 -രാംദാസ് നഗര്‍ , വാര്‍ഡ് 12- പാടി, വാര്‍ഡ് 14 -ചെങ്കള, വാര്‍ഡ് 16- കളനാട് , വാര്‍ഡ് 17 -മേല്‍പ്പറമ്പ്, വാര്‍ഡ് 18 - ചെമ്മനാട് എന്നിവയാണ് സ്ത്രീ സംവരണ വാര്‍ഡുകളായി തിരഞ്ഞെടുത്തത്.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഡ് 10 - കുണ്ടംകുഴിയാണ് പട്ടികജാതി സംവരണ വാര്‍ഡ്. വാര്‍ഡ്- 5 പട്ടിക വര്‍ഗ സംവരണ വാര്‍ഡായി. ഏഴ് സ്ത്രീ സംവരണ വാര്‍ഡുകളാണ് ബ്ലോക്കിലുള്ളത്. വാര്‍ഡ് 3-ബെള്ളൂര്‍, വാര്‍ഡ് 4- ആദൂര്‍ , വാര്‍ഡ് 6 - അഡൂര്‍, വാര്‍ഡ് 11 - കൊളത്തൂര്‍, വാര്‍ഡ് 12 - പൊവ്വല്‍, വാര്‍ഡ് 13- മുളിയാര്‍, വാര്‍ഡ് 14 - കാറഡുക്ക എന്നിവയാണ് ഇത്തവണ സ്ത്രീ സംവരണ വാര്‍ഡുകളായത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഡ് 12 രാവണേശ്വരം പട്ടിക വര്‍ഗ സംവരണ വാര്‍ഡാണ്. സ്ത്രീ സംവരണ വാര്‍ഡുകള്‍ എട്ടാണ്. വാര്‍ഡ് 1 - ഉദുമ , വാര്‍ഡ് 4 - വെളുത്തോളി, വാര്‍ഡ് 5- പെരിയ, വാര്‍ഡ് 8- മടിക്കൈ, വാര്‍ഡ് 9 - മാവുങ്കാല്‍, വാര്‍ഡ് 10- മഡിയന്‍, വാര്‍ഡ് 13 -പാക്കം, വാര്‍ഡ് 15- പാലക്കുന്ന് എന്നീ വാര്‍ഡുകളില്‍ ഇത്തവണ സ്ത്രീകള്‍ ജനവിധി തേടും.
പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഡ് 3 പനത്തടി പട്ടിക വര്‍ഗ സ്ത്രീ സംവരണമായി. വാര്‍ഡ്-4 പാണത്തൂര്‍ പട്ടിക വര്‍ഗ സംവരണ വാര്‍ഡായി തിരഞ്ഞെടുത്തു. വാര്‍ഡ് 2- കള്ളാര്‍ , വാര്‍ഡ് 5- മാലോം , വാര്‍ഡ് 7 -ചിറ്റാരിക്കാല്‍ , വാര്‍ഡ് 11 -പരപ്പ, വാര്‍ഡ് 13- ബാനം ,വാര്‍ഡ് 14- തായന്നൂര്‍ എന്നീ വാര്‍ഡുകളിലാണ് ഇ്ത്തവണ സ്ത്രീകള്‍ മത്സരിക്കുക.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഡ് 1- തങ്കയം പട്ടിക ജാതി സംവരണ മണ്ഡലമായി തിരഞ്ഞെടുത്തു. ഏഴ് വാര്‍ഡുകളില്‍ സ്ത്രീകള്‍ മത്സരിക്കും. വാര്‍ഡ് 4 കയ്യൂര്‍ , വാര്‍ഡ് 5 ചീമേനി , വാര്‍ഡ് 6 പുത്തിലോട്ട് , വാര്‍ഡ് 9 ഉദിനൂര്‍ , വാര്‍ഡ് 10 -തൃക്കരിപ്പൂര്‍ ടൗണ്‍ , വാര്‍ഡ് 12 ഒളവറ , വാര്‍ഡ് 13 വലിയപറമ്പ എന്നീ വാര്‍ഡുകളാണ് സ്ത്രീ സംവരണ വാര്‍ഡുകളായി ഇത്തവണ തിരഞ്ഞെടുത്തത്.