തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഇതുവരെ സമര്‍പ്പിച്ചത് 830 നാമനിര്‍ദേശ പത്രികകള്‍
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനും ഉപ വരണാധികാരി എം.ഡി.എം പി. അഖിലിനുമാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ 830 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. നവംബര്‍ 21 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. നവംബര്‍ 22ന് സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം.
കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് പുതിയ അഞ്ച് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനും ഉപ വരണാധികാരി എം.ഡി.എം പി. അഖിലിനുമാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ജില്ലാപഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്കായി ഇതുവരെ 37 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 62 നാമനിര്‍ദേശ പത്രികകളും പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ 32 നാമനിര്‍ദേശ പത്രികകളും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ 30 നാമനിര്‍ദേശ പത്രികകളും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ രണ്ട് നാമനിര്‍ദേശ പത്രികകളും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ 19 നാമനിര്‍ദേശ പത്രികകളും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ 16 നാമനിര്‍ദേശ പത്രികകളും സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ 74 നാമനിര്‍ദേശ പത്രികകളും നീലേശ്വരം നഗരസഭയില്‍ 56 നാമനിര്‍ദേശ പത്രികകളും കാസര്‍കോട് നഗരസഭയില്‍ 21 നാമനിര്‍ദേശ പത്രികകളും ലഭിച്ചു.
അജാനൂര്‍ ഗ്രമപഞ്ചായത്തില്‍ 17 നാമനിര്‍ദേശ പത്രികകളും ബദിയഡുക്ക ഗ്രമപഞ്ചായത്തില്‍ 25 നാമനിര്‍ദ്ദേശ പത്രികകളും ബളാല്‍ ഗ്രാമപഞ്ചായത്തില്‍ 22 നാമനിര്‍ദേശ പത്രികകളും ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ 14 നാമനിര്‍ദ്ദേശ പത്രികകളും ബള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ 18 നാമനിര്‍ദേശ പത്രികകളും ചെങ്കള ഗ്രാമപഞ്ചായത്തില്‍ 16 നാമനിര്‍ദേശ പത്രികകളും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 53 നാമനിര്‍ദേശ പത്രികകളും ദേലമ്പാടി ഗ്രാമപഞ്ചായത്തില്‍ 14 നാമനിര്‍ദേശ പത്രികകളും ഈസ്റ്റ് എളേരി ഗ്രമപഞ്ചായത്തില്‍ ഒരു നാമനിര്‍ദേശ പത്രികയും എന്‍മകജെ ഗ്രാമപഞ്ചായത്തില്‍
ആറ് നാമനിര്‍ദേശ പത്രികകളും കയ്യൂര്‍ ചീമേനി ഗ്രമപഞ്ചായത്തില്‍ 67 നാമനിര്‍ദേശ പത്രികകളും കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ നാല് നാമനിര്‍ദേശ പത്രികകളും കുമ്പഡാജെ ഗ്രാമപഞ്ചായത്തില്‍ 31 നാമനിര്‍ദേശ പത്രികകളും കുമ്പള ഗ്രാമപഞ്ചായത്തില്‍ ഒന്‍പത് നാമനിര്‍ദേശ പത്രികകളും മടിക്കൈ ഗ്രാമപഞ്ചായത്തില്‍ ഒരു നാമനിര്‍ദേശ പത്രികയും മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ 10 നാമനിര്‍ദേശ പത്രികകളും മീഞ്ച ഗ്രാമപഞ്ചായത്തില്‍ ഏഴ് നാമനിര്‍ദേശ പത്രികകളും മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ 18 നാമനിര്‍ദേശ പത്രികകളും പൈവളിഗെ ഗ്രാമപഞ്ചായത്തില്‍ മൂന്ന് നാമനിര്‍ദേശ പത്രികകളും പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ രണ്ട് നാമനിര്‍ദേശ പത്രികകളും പനത്തടി ഗ്രാമപഞ്ചായത്തില്‍ 13 നാമനിര്‍ദേശ പത്രികകളും പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ 36 നാമനിര്‍ദേശ പത്രികകളും പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ 50 നാമനിര്‍ദേശ പത്രികകളും പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ 25 നാമനിര്‍ദേശ പത്രികകളും ഉദുമ ഗ്രാമപഞ്ചായത്തില്‍ 12 നാമനിര്‍ദേശ പത്രികകളും വോര്‍ക്കാടി ഗ്രാമപഞ്ചായത്തില്‍ മൂന്ന് നാമനിര്‍ദേശ പത്രികകളും വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ നാല് നാമനിര്‍ദേശ പത്രികകളും സമര്‍പ്പിച്ചു.

