കിണറ്റില്‍ ചാടിയ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന്‍ മരിച്ചു; രക്ഷപ്പെടുത്താനിറങ്ങിയ സഹോദരന്‍ കിണറ്റില്‍ കുടുങ്ങി

നായിക്കാപ്പ് നാരായണ മംഗല സ്വദേശിയും കാസര്‍കോട്ടെ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥനുമായ വിവേക് ആണ് മരിച്ചത്

കുമ്പള: ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ കിണറ്റില്‍ ചാടി മരിച്ചു. രക്ഷപ്പെടുത്താനായി ഇറങ്ങിയ അനുജന്‍ കിണറ്റില്‍ കുടുങ്ങി. നായിക്കാപ്പ് നാരായണ മംഗല സ്വദേശിയും കാസര്‍കോട്ടെ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥനുമായ വിവേക് (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏട്ടരയോടെയാണ് വിവേക് വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടിയത്.

ഇത് കാണാനിടയായ അനുജന്‍ തേജസ് ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ജ്യേഷ്ഠനെ രക്ഷപ്പെടുത്താനായി ശ്രമിക്കുന്നതിനിടെ തേജസ് കിണറില്‍ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ തേജസിനെ രക്ഷപ്പെടുത്തിയെങ്കിലും വിവേകിനെ പുറത്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് വിവേകിന്റെ മൃതദേഹം പുറത്തെടുത്തത്.

Related Articles
Next Story
Share it