ഖത്തറില്‍ കാറിന്റെ ടയര്‍ മാറ്റിയിടുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കുഞ്ചത്തൂര്‍ സ്വദേശി മരിച്ചു

കുഞ്ചത്തൂര്‍ ഹില്‍ടോപ്പിലെ അബൂബക്കറിന്റെയും ഫാത്തിമയുടെയും മകന്‍ ഹാരിസ് ആണ് മരിച്ചത്

മഞ്ചേശ്വരം: ഖത്തറില്‍ കാറിന്റെ ടയര്‍ മാറ്റിയിടുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കുഞ്ചത്തൂര്‍ സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹായിക്ക് ഗുരുതരമായി പരിക്കേറ്റു. കുഞ്ചത്തൂര്‍ ഹില്‍ടോപ്പിലെ അബൂബക്കറിന്റെയും ഫാത്തിമയുടെയും മകന്‍ ഹാരിസ്(39) ആണ് മരിച്ചത്. ഖത്തറില്‍ ടാക്സി ഡ്രൈവറായിരുന്നു ഹാരിസ്. കാറിന്റെ ടയര്‍ ശനിയാഴ്ച വൈകിട്ട് പഞ്ചറായതിനെ തുടര്‍ന്ന് ഇത് മാറ്റിയിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

ഹാരിസും സഹായിയും ടയര്‍ മാറ്റിയിടുന്നതിനിടെ അമിതവേഗതയില്‍ വന്ന ആംബുലന്‍സ് ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി ഹാരിസ് മരണപ്പെടുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഹാരിസ് നാട്ടില്‍ വന്ന് മടങ്ങിയത്. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ഭാര്യ: ആമിന സമീന.

Related Articles
Next Story
Share it