പളളിക്കരയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ഗ്ലാസ് തകര്‍ത്തു; ഡ്രൈവറെ മര്‍ദ്ദിച്ചു
ഗ്ലാസ് തകര്‍ത്തതിനെ തുടര്‍ന്ന് 2000 രൂപയുടെ നഷ്ടവും ട്രിപ്പ് മുടങ്ങിയതില്‍ 75,000 രൂപയുടെ നഷ്ടവും സംഭവിച്ചതായി അധികൃതര്‍

കാഞ്ഞങ്ങാട് : പള്ളിക്കരയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ഗ്ലാസ് തകര്‍ക്കുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. കെ.എല്‍ 15 എ 2596 നമ്പര്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ് ഡ്രൈവര്‍ കല്‍പ്പറ്റ കാവുംമാടത്തെ കളത്തില്‍ ഹൗസില്‍ കെ.എസ് അബ്ദുള്‍ സമീറി(43)നാണ് മര്‍ദ്ദനമേറ്റത്. അബ്ദുള്‍ സമീറിന്റെ പരാതിയില്‍ കെ.എല്‍ 14 എ.എ 4646 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.
ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. പള്ളിക്കര ബസ് സ്റ്റോപ്പിന് മുന്നില്‍ കാര്‍ കുറുകെയിട്ട ശേഷം ബസിന്റെ സൈഡ് ഗ്ലാസ് കൈ കൊണ്ട് അടിച്ച് തകര്‍ക്കുകയും അബ്ദുള്‍ സമീറിനെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഗ്ലാസ് തകര്‍ത്തതിനെ തുടര്‍ന്ന് 2000 രൂപയുടെ നഷ്ടവും ട്രിപ്പ് മുടങ്ങിയതില്‍ 75,000 രൂപയുടെ നഷ്ടവും സംഭവിച്ചതായി പരാതിയില്‍ വ്യക്തമാക്കി.